ലൊസാഞ്ചലസ് ∙ ഫിലിപ്പ് പാറയ്ക്കൽ (ജോമി -68) ലൊസാഞ്ചലസിൽ അന്തരിച്ചു. സംസ്കാരം പിന്നീട്. ഇന്ത്യൻ എയർ ഫോഴ്സിൽ നിന്ന് റിട്ടയർ ചെയ്തതിനുശേഷം 1993 -ൽ അമേരിക്കയിലെത്തി, ലൊസാഞ്ചലസിൽ സ്ഥിരതാമസമാക്കി. സ്റ്റാഡ്‌ലർ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. നീഴൂർ പാറയ്ക്കൽ പരേതനായ അലക്സാണ്ടറിന്റെയും മോനിപ്പള്ളി പൊട്ടനാനിക്കൽ ഏലിയാമ്മയുടെയും മകനാണ്.

ഇടക്കോലി വള്ളിപ്പടവിൽ ഗ്രേസിയാണ് ഭാര്യ. മക്കൾ: ഉണ്ണി ഫിലിപ്പ് (സൗത്ത് കാരലൈന ), റോണി ഫിലിപ്പ് (ന്യൂജഴ്‌സി ). ഡോ. നിമ്മി വെട്ടുകാട്ടിൽ (ഷിക്കാഗോ), സിൽപു എബ്രഹാം (താമ്പാ) എന്നിവരാണ് മരുമക്കൾ.

മേരിക്കുട്ടി ജെയിംസ് മണ്ണാർകാട്ടിൽ (യൂകെ), സാവിയോ പാറക്കൽ – ഗ്രേസി പ്ലാത്തോട്ടം (ഹൂസ്റ്റൺ ), ഡെയ്‌സി ജോസഫ്‌ ചെമ്മലശ്ശേരിൽ (രാമമംഗലം), സാനി പാറക്കൽ -ഡെയ്‌സി ചക്കാലത്തൊട്ടിയിൽ (ഹൂസ്റ്റൺ), ബെറ്റി സജി കൊല്ലശേരിൽ (ഷിക്കാഗോ ) എന്നിവരാണ് സഹോദരങ്ങൾ .

ലൊസാഞ്ചലസിലെ സാമുദായിക-സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്നു ഫിലിപ്പ് .