കോവിഡ്​ കാലത്തും ആഗോള ടൂറിസം ഹബ്​ എന്ന പേര്​ നിലനിര്‍ത്തി ദുബൈ. ലോകം അടഞ്ഞുകിടന്ന കാലത്ത്​ ദുബൈ നഗരത്തിലെത്തിയത്​ 37 ലക്ഷം വിദേശ വിനോദസഞ്ചാരികള്‍.

യാത്രവിലക്ക്​ നീങ്ങിയ 2020 ജൂ​ൈല മുതല്‍ കഴിഞ്ഞ മേയ്​ വരെയുള്ള കണക്കാണിത്​. ദുബൈ ടൂറിസം ഡിപാര്‍ട്ട്​മെന്‍റാണ്​ കണക്കുകള്‍ പുറത്തുവിട്ടത്​. സുരക്ഷിത നഗരമെന്ന ഖ്യാതിയാണ്​ ഈ കാലത്തും ദുബൈയിലേക്ക്​ വിനോദസഞ്ചാരികളെ വിളിച്ചുവരുത്തിയത്​. ഈ കാലയളവില്‍ ഹോട്ടല്‍ ഒക്യൂപന്‍സി നിരക്ക്​ 58 ശതമാനമാണ്​.അന്താരാഷ്​ട്ര വിപണികള്‍ വെല്ലുവിളി നേരിടുന്നതിനിടയിലും ദുബൈയുടെ ടൂറിസം തിരിച്ചുവരവ് വേഗത്തിലാക്കുന്നത്​ എമിറേറ്റി​െന്‍റ സാമ്ബത്തിക ഉത്തേജനത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന്​ ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടിവ്​ കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ്​ ഹംദാന്‍ ബിന്‍ മുഹമ്മദ്​ ബിന്‍ റാശിദ്​ ആല്‍ മക്​തൂം പറഞ്ഞു.

പൊതു-സ്വകാര്യമേഖലകള്‍ ഒരുമിച്ച്‌​ പ്രവര്‍ത്തിച്ചതി​െന്‍റ ഫലമാണിത്​. കോവിഡ്​ മുന്‍കരുതലും പ്രോ​ട്ടോകോളും പാലിക്കാനും നടപ്പാക്കാനുമുള്ള ദുബൈയുടെ കഴിവും സഞ്ചാരികളെ ആകര്‍ഷിച്ചു. എക്​സ​്​പോയെ വരവേല്‍ക്കാന്‍ സുസജ്ജമായി നില്‍ക്കു​േമ്ബാള്‍, എല്ലാവര്‍ക്കും സുരക്ഷ നല്‍കാന്‍ കഴിയുമെന്ന്​ ആത്​മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദുബൈ ടൂറിസത്തി​െന്‍റ കണക്കനുസരിച്ച്‌​ 17 ലക്ഷം സഞ്ചാരികളാണ്​ 2020 ജൂലൈ- ഡിസംബര്‍ കാലത്ത്​ ദുബൈയിലെത്തിയത്​. ബാക്കിയുള്ളവര്‍ ഈ വര്‍ഷം ആദ്യ അഞ്ച്​ മാസങ്ങളിലും എത്തി. മേഖലയുടെ വീണ്ടെടുപ്പിന്​ സര്‍ക്കാര്‍ പ്രഖ്യാപിച്ച 7.1 ബില്യണ്‍ ദിര്‍ഹമി​െന്‍റ ഉത്തേജന പാക്കേജ്​ സ്​ഥിതിഗതികള്‍ വീണ്ടെടുക്കാന്‍ സഹായിച്ചു.

ഹോട്ടലുകളിലുകളിലെ താമസക്കാരുടെ നിരക്ക്​ കൂടിവരുന്നുണ്ട്​. ജൂലൈയില്‍ 35 ശതമാനമായിരുന്നു ഒക്യുപെന്‍സി നിരക്കെങ്കില്‍ 2021 മേയില്‍ 58 ശതമാനമായി ഉയര്‍ന്നു. 2020 ഡിസംബറില്‍ 69 ശതമാനം വരെ ഉയര്‍ന്നിരുന്നു. സിംഗപ്പൂര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഹോട്ടല്‍ ഒക്യുപെന്‍സി റേറ്റുള്ള നഗരമായി ദുബൈ മാറിയിരുന്നു. പാരിസിനെയും ലണ്ടനെയും മറികടന്നായിരുന്നു നേട്ടം. 2020 ജൂലൈയില്‍ 591 ഹോട്ടലുകളിലായി ലക്ഷം റൂമുകളില്‍ ആളെത്തി. കഴിഞ്ഞ മേയില്‍ ഇത്​ 715 ഹോട്ടലുകളിലെ 1,28,000 റൂമുകളായി ഉയര്‍ന്നു.

ഈദുല്‍ ഫിത്​ര്‍ അവധി ദിനങ്ങളിലും ഹോട്ടലുകളില്‍ തിരക്കേറിയിരുന്നു.സെപ്​റ്റംബര്‍ മുതല്‍ ഈ വര്‍ഷം മേയ്​ വരെ നടന്ന 3136 ബിസിനസ്​ മീറ്റുകളിലായി 8,13,832 പേര്‍ പ​ങ്കെടുത്തുവെന്നും റ​ിപ്പോര്‍ട്ടില്‍ പറയുന്നു.ഗോള്‍ഡന്‍ വിസ ഉള്‍പ്പെടെയുള്ള നടപടികള്‍ വിനോദസഞ്ചാരമേഖലക്ക്​ കൂടുതല്‍ ഉണര്‍വുപകരുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.