ജനീവ: ലോകത്ത് ഡിടിപി-1 വാക്‌സിന്‍ സ്വീകരിക്കാത്ത കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നു. 2020ല്‍ ഇന്ത്യയില്‍ 3 ദശലക്ഷം കുട്ടികള്‍ക്കാണ് ആദ്യ ഡിടിപി -1 വാക്‌സിന്‍ ലഭിക്കാതെയിരുന്നത്. ഡിഫ്തീരിയ, ടെറ്റനസ് തുടങ്ങിയ രോഗങ്ങള്‍ക്ക് സംയുക്തമായി നല്‍കുന്ന വാക്‌സിനാണ് ഡിടിപി-1 വാക്‌സിന്‍.

2019നെ അപേക്ഷിച്ച്‌ ലോകത്ത് 2019നെ അപേക്ഷിച്ച്‌ 2020ല്‍ 3.5 ദശലക്ഷം കുട്ടികള്‍ക്കാണ് വാക്‌സിന്‍ ലഭിക്കാതിരുന്നത്. 3 ദശലക്ഷം കുട്ടികള്‍ക്കും അഞ്ചാംപനിക്കുള്ള വാക്‌സിനും നല്‍കിയില്ല.

ഇന്ത്യയില്‍ വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ കുറവുവരുന്നുണ്ടെന്നാണ് യുനിസെഫ് റിപോര്‍ട്ടുകള്‍ പറയുന്നത്.

2020ല്‍ 3038000 കുട്ടികള്‍ക്ക് 2020ല്‍ വാക്‌സിന്‍ ലഭിച്ചില്ല. 2019ല്‍ ഇത് 1403000 ആയിരുന്നു.

ഇടത്തരം വരുമാനമുളള രാജ്യങ്ങളില്‍ വാക്‌സിന്‍ ലഭിക്കാത്ത കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണ്.

കൊവിഡ് വ്യാപനം മറ്റ് വാക്‌സിനുകള്‍ എടുക്കുന്നതില്‍ പ്രതിബന്ധമായിട്ടുണ്ട്. 2020 ല്‍ 23 ദശലക്ഷം കുട്ടികളാണ് മറ്റ് അടിസ്ഥാന വാക്‌സിനുകള്‍ എടുക്കാതിരുന്നിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം 17 ദശലക്ഷം പേര്‍ക്കും ഒരു വാക്‌സിന്‍ പോലും നല്‍കിയില്ല.