ആലപ്പുഴ : കോവിഡ് മഹാമാരിയുടെ രണ്ടാം വരവിലും ലോക്ക് ഡൗണിലും സൗജന്യ കിറ്റ് വിതരണം മുടക്കമില്ലാതെ തുടര്‍ന്ന് പൊതുവിതരണ വകുപ്പ്.

ജില്ലയിലെ ആറ് താലൂക്കുകളിലെ റേഷന്‍ കടകള്‍ വഴി മുന്‍ഗണന വിഭാഗങ്ങള്‍ക്കും സബ്‌സിഡി -നോണ്‍ സബ്സിഡി എന്നിങ്ങനെ നാല് വിഭാഗങ്ങളിലെ കാര്‍ഡ് ഉടമകള്‍ക്കായി ഇതുവരെ 5,89,856 കിറ്റുകളാണ് വിതരണം ചെയ്തത്.

എ. എ. വൈ. (മഞ്ഞ കാര്‍ഡ് ) വിഭാഗത്തിന് 54,383, എന്‍.പി.എന്‍. എസ്. (വെള്ള കാര്‍ഡ് ) 1,14,706, പി. എച്ച്‌.എച്ച്‌. (പിങ്ക് കാര്‍ഡ്) 2,98,130, എന്‍.പി. എസ്. (നീല കാര്‍ഡ്) വിഭാഗത്തിന് 1,22,637 എന്നിങ്ങനെയാണ് മെയ്, ജൂണ്‍ മാസങ്ങളിലെ ലോക്ക്ഡൗണ്‍ സമയത്ത് ജില്ലയില്‍ കിറ്റുകള്‍ വിതരണം ചെയ്തത്.

കിറ്റുകളുടെ വിതരണം തുടരുന്നുണ്ട്. കോവിഡ് കാലത്തിന്റെ ദുരിതം കണക്കിലെടുത്ത് അമ്ബലപ്പുഴ, കാര്‍ത്തികപ്പള്ളി, ചേര്‍ത്തല താലൂക്കുകളിലെ മത്സ്യ തൊഴിലാളികള്‍ക്കായി 14,943 ഫിഷറീസ് കിറ്റുകളും വിതരണം ചെയ്തിട്ടുണ്ട്.