കോവിഡ് വൈറസുമായി ബന്ധപ്പെട്ട നിരവധി ആരോഗ്യപ്രശ്നങ്ങള്‍ എല്ലായിടത്തും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇതില്‍ തന്നെ അധികമായി കണ്ട വരുന്ന ഒന്നാണ് രക്തം കട്ടപിടിക്കുക അഥവാ ത്രോംബോസിസ്. കോവിഡ് അണുബാധ ശരാശരിയോ ഗുരുതരമോ ആയ രോഗികളില്‍ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കുന്നതായി കാണുന്നുണ്ട്. കൃത്യസമയത്ത് ഇത് ചികിത്സ ചെയ്തില്ലെങ്കില്‍ ഹൃദയാഘാതം വരെ ഉണ്ടാകാം. ഡല്‍ഹിയിലെ ശ്രീ ഗംഗ രാം ആശുപത്രിയിലെ ഡോക്ടര്‍ അംബരീഷ് പങ്ക് വച്ച ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ച വിഷയം.

ഒരു കോവിഡ് രോഗിയുടെ ശരീരത്തില്‍ നിന്നും എടുത്ത് രക്തക്കട്ടയുടെ ചിത്രമായിരുന്നു അത്. ‘കോവിഡ് ക്ലോട്ടുകള്‍ ഇങ്ങനെയാണ് കാണപ്പെടുന്നത്.ഹൃദയാഘാതം,സ്ട്രോക്ക് തുടങ്ങിയവ രണ്ട് മുതല്‍ അഞ്ചു ശതമാനം വരെ നടക്കാറുണ്ട്.ഈ ബ്ലഡ് ക്ലോട്ട് ഞങ്ങള്‍ ഒരു രോഗിയുടെ ഉള്ളില്‍ നിന്നും എടുത്തതാണ്. അയാളെ രക്ഷിക്കാന്‍ ഞങ്ങള്‍ക്കായി’- അദ്ദേഹം കുറിച്ചു. രോഗപ്രതിരോധത്തിന്റെ ഭാഗമായി വരുന്ന സൈറ്റോകെയ്ന്‍ ആണ് രക്തം കട്ടപിടിക്കാന്‍ കാരണമാകുന്നത്.ഇത്തരം സമയങ്ങളില്‍ രോഗികളില്‍ ഹൃദയാഘാതം വരെയുണ്ടാകാന്‍ സാധ്യത ഉണ്ടാവുന്നു.