മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു. തലനാട് പഞ്ചായത്ത് ചാമപ്പാറയിൽ ആളുകളെ മാറ്റി പാർപ്പിക്കുകയാണ്. തീക്കോയിയിലും തലനാട് പഞ്ചായത്തിലും മണ്ണിടിച്ചില്‍ ഉണ്ടായതിനു പിന്നാലെയാണ് ജലനിരപ്പ് ഉയർന്നത്.

തലനാട് മേഖലയില്‍ രാത്രി എട്ടരയോടെയും തീക്കോയി കാരികാട് മേഖലയില്‍ 9.30നുമാണ് മണ്ണിടിഞ്ഞത്. നിലവിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.മീനച്ചിലാറ്റിന്റെ അടുക്കം, പൂഞ്ഞാർ കൈവഴികൾ രണ്ടിലും ജലനിരപ്പ് ഉയരുന്നുണ്ട്. ഈരാറ്റുപേട്ട വാഗമൺ റോഡിൽ ശക്തമായ ഗതാഗത തടസ്സമാണ് അനുഭവപ്പെടുന്നത്. ഇടുക്കി അടിമാലിയിലും ശക്തമായ മഴ തുടരുകയാണ്