ജമ്മു കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രി വിളിച്ച സർവകക്ഷിയോഗം ഇന്ന് നടക്കും. ഗുപ്ക്കർ സഖ്യം സർവകക്ഷിയോഗത്തിൽ പങ്കെടുക്കുന്നത് കൊണ്ട് ഏറെ നിർണായകമാണ് യോഗതീരുമാനങ്ങൾ. വിവിധ വിഷയങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ തമ്മിൽ നിലനിൽക്കുന്ന ഭിന്നത മുതലെടുക്കാൻ ആയിരിക്കും കേന്ദ്ര സർക്കാരിന്റെ ശ്രമം.