ബ്രസ്സല്‍സ്: അടുത്ത ആഗസ്റ്റ് മാസത്തോടെ പുതുതായി റിപോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ 90 ശതമാനവും ഡെല്‍റ്റ വകഭേദമായിമാറിയേക്കുമെന്ന് യൂറോപ്യന്‍ യൂനിയന്‍ ഡിസീസ് കണ്‍ട്രോള്‍ ഏജന്‍സി.

വേനല്‍ക്കാലത്ത് ഡെല്‍റ്റാ വകഭേദം വേഗത്തില്‍പരന്നേക്കുമെന്ന് സംശയിക്കുന്നുണ്ട്. പ്രത്യേകിച്ച്‌ യുവാക്കള്‍ക്കിടയില്‍. യുവാക്കള്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കാത്തതുകൊണ്ട് പുതിയ വകഭേദം യുവാക്കളെ ബാധിക്കാനും സാധ്യതയുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ ഡയറക്ടര്‍ ആന്‍ഡ്രിയ അമ്മന്‍ പറഞ്ഞു.

ഡെല്‍റ്റ വേരിയന്റ് മറ്റുളളവയെ അപേക്ഷിച്ച്‌ കൂടുതല്‍ പ്രസരണശേഷിയുളളവയാണ്. അടുത്ത ആഗസ്റ്റ് അവസാനത്തോടെ 90 ശതമാനം കേസും ഡെല്‍റ്റ വകഭേദമായി മാറും- ആന്‍ഡ്രിയ കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ ഡെല്‍റ്റ വകഭേദം ആകെ കേസുകളുടെ 40 ശതമാനമാണ് ഉളളത.് ആള്‍ഫ വേരിയന്റ് 60 ശതമാനവുമാണ്.

ആല്‍ഫ വകഭേദം ആദ്യം യുകെയിലാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്.

പ്രസരണ സാധ്യത വര്‍ധിച്ച സാഹചര്യത്തില്‍ വാക്‌സിന്‍ എടുക്കുന്നതിന്റെ അളവ് കൂട്ടണമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

80 വയസ്സിനു മുകളില്‍ 30 ശതമാനത്തിനും 60 വയസ്സിനു മുകളില്‍ 40 ശതമാനത്തിനും മാത്രമേ വാക്‌സിന്‍ നല്‍കിക്കഴിഞ്ഞിട്ടുള്ളു.