മഹാരാഷ്ട്രയില്‍ 10066 പുതിയ കൊവിഡ് കേസുകളും 163 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 11032 പേര്‍ക്ക് അസുഖം ഭേദമായി. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 121859 ആയി കുറഞ്ഞു. എന്നിരുന്നാലും, ഇന്നത്തെ കേസുകളുടെ എണ്ണം കഴിഞ്ഞ ദിവസത്തേക്കാള്‍ വളരെ കൂടുതലാണ്. ചൊവ്വാഴ്ച സംസ്ഥാനത്ത് 8,470 കേസുകള്‍ ആയിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ന് മുംബൈയില്‍ 863 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു, ജൂണ്‍ 5 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. നഗരത്തില്‍ 23 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 723324 ആയി ഉയര്‍ന്നു. മരണസംഖ്യ 15338 ആയി.