ദി ഹിന്ദു ദിനപത്രത്തിന്‍റെ കേരള ബ്യൂറോ ചീഫ് അനില്‍ രാധാകൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതമാണ്​ മരണകാരണം. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച്​ ഉറങ്ങിയതായിരുന്നു. ഭാര്യ ജോലി കഴിഞ്ഞ് വന്ന് വിളിക്കുമ്പോഴാണ്​ മരണ വിവരം പുറത്തറിയുന്നത്​. കഴിഞ്ഞ ദിവസം ധനമന്ത്രിയുടെ മീറ്റ് ദ പ്രസ്​ പരിപാടിയില്‍ പങ്കെടുത്തിരുന്നു. അനിൽ രാധാകൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മാധ്യമ പ്രവർത്തനത്തിന്റെ മൂല്യങ്ങൾ മുറുകെപ്പിടിച്ച വ്യക്തിയായിരുന്നു അനിൽ രാധാകൃഷ്ണൻ. അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം മാധ്യമ ലോകത്തിനും സമൂഹത്തിനും വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.