ന്യൂയോർക്ക്∙ പ്രവാസി മലയാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ രാജ്യാന്തര യോഗാദിനം ആചരിച്ചു. ജൂൺ 21 തിങ്കളാഴ്ച സൂം പ്ലാറ്റഫോമിലൂടെ സംഘടിപ്പിച്ച പരിപാടിയിൽ ഡോ.വി.കെ. അജിത്കുമാർ യോഗ ക്ലാസ്സിനു നേതൃത്വം നൽകി. മാനസികവും ആത്മീകവുമായ തലങ്ങളെ സ്പർശിച്ചു ശാരീരതിന്റെയും മനസ്സിന്റെയും മാറ്റമാണു യോഗാസനം കൊണ്ടു ലക്ഷ്യമിടുന്നതെന്ന് ഡോ അജിത് കുമാർ ഓർമിപ്പിച്ചു.അമേരിക്കയിൽ നിന്നും ഇൻഡോ അമേരിക്കൻ യോഗ ഇൻസ്റ്റിറ്റ്യൂട്ട് സ്‌ഥാപകനും യോഗപരിശീലകനുമായ തോമസ് കൂവള്ളൂർ പ്രായോഗികാ യോഗാപരിശീലനം എങ്ങനെ അനുദിന ജീവിതത്തിൽ പ്രയോജനം ചെയ്യുമെന്ന് വിശദീകരിച്ചു .

തുടർന്നു നടന്ന ചോദ്യോത്തര സെഷനിൽ മോഹൻകുമാർ, മോഹൻ നായർ ,ജേഷിന് പാലത്തിങ്ങൽ ,റാണി അനിൽകുമാർ ,നജീബ് എം ,ഡോ.വിമല , പി.പി.ചെറിയാൻ പങ്കെടുത്തു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും സാമൂഹ്യ മാധ്യമങ്ങൾ വഴി പങ്കെടുത്തു .

പിഎംഎഫ് ഗ്ലോബൽ കോർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൻ , പ്രസിഡന്റ് എം പി സലിം, സെക്രട്ടറി വർഗീസ് ജൊൺ , ചെയര്മാന് ഡോ ജോസ് കാനാട്ട്, യുഎസ്എ കോർഡിനേറ്റർ ഷാജി രാമപുരം, കേരള കോർഡിനേറ്റർ ബിജുതോമസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.