പി. പി. ചെറിയാന്‍

ഫ്ലോറിഡാ ∙ ഫ്ലോറിഡായിലെ സാധാരണ കുടുംബത്തിലെ അംഗമാണ് ജൂലിയ. അത്യാവശ്യമായി 20 ഡോളർ പിൻവലിക്കാനാണു ജൂലിയ ശനിയാഴ്ച ചെയ്സ് ബാങ്കിന്റെ എടിഎം ൽ എത്തിയത്. പണം പിൻവലിക്കുന്നതിനു മുമ്പു മിഷിനിൽ ബാലൻസ് തുക പരിശോധിച്ചപ്പോൾ ജൂലിയക്ക് അവരുടെ കണ്ണുകളെ വിശ്വസിക്കാനായില്ല. ബാങ്ക് ബാലൻസ് ഒരു ബില്യൻ ഡോളർ (999985855.94) ലോട്ടറി അടിച്ചാൽ പോലും ഇത്ര വലിയ തുക ലഭിക്കാറില്ല.

എടിഎം മെഷിനിൽ തൊടാൻ പോലും ഭയപ്പെട്ടെന്നു ജൂലിയ പറയുന്നു. ഇത്രയും വലിയ തുകയിൽ നിന്നും 20 ഡോളർ പിൻവലിച്ചാലുണ്ടാകുന്ന ഭവിഷത്തുകളെകുറിച്ചു ഞാൻ ബോധവതിയാണ്. മാത്രമല്ല ഈ തുക എനിക്ക് അവകാശപ്പെട്ടതുമല്ല. ശനിയാഴ്ചയായതുകൊണ്ട് ചെയ്സ് ബാങ്കിന്റെ ശാഖയുമായി ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ലായെന്നും ഇവർ പറയുന്നു. സൈബർ തട്ടിപ്പുകാർ വിവരം അറിഞ്ഞാൽ തുക തട്ടിച്ചെടുത്തുവെന്നിരിക്കാം. അതു സംഭവിക്കാതിരിക്കുന്നതിനു തുടർച്ചയായി ബാങ്ക് അധികൃതരെ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ജൂലിയ പറഞ്ഞു.