പി. പി. ചെറിയാന്‍

കലിഫോർണിയ ∙ കോവിഡ് 19 വ്യാപകമായതിനെ തുടർന്ന് സാമ്പത്തിക ദുരിതത്തിൽ കഴിയുന്നവർക്ക് സന്തോഷ വാർത്ത – താമസിക്കുന്ന അപ്പാർട്ട്മെന്റുകളുടെ വാടക നൽകാൻ കഴിയാത്തവരുടെ കുടിശിഖ മുഴുൻ അടച്ചു വീട്ടുമെന്ന് കലിഫോർണിയ ഗവർണർ നൂസം. വാടക ലഭിക്കാതെ ബുദ്ധിമുട്ടുന്ന ഉടമസ്ഥർക്കും, വാടക അടയ്ക്കാൻ പ്രയാസപ്പെടുന്ന താമസക്കാർക്കും ഗവർണറുടെ പുതിയ തീരുമാനം ആശ്വാസം നൽകുന്നതാണ്.

കലിഫോർണിയായിലെ റന്റ് റിലീഫിനുവേണ്ടി അപേക്ഷിച്ച രണ്ടു ശതമാനത്തോളം പേർക്ക് ഇതിനകം തന്നെ വാടക കുടിശിഖ നൽകി. 5.2 ബില്യൻ ഫെഡറൽ സഹായമാണ് വാടകക്കാരുടെ കുടിശിഖ അടയ്ക്കുന്നതിനു പാക്കേജായി ലഭിച്ചിരിക്കുന്നത്.

മേയ് 31 വരെ 490 മില്യൻ ഡോളർ ലഭിച്ചതിൽ ആകെ 32 മില്യൺ മാത്രമേ ഇതുവരെ ഉപയോഗിച്ചിട്ടുള്ളൂ. ഇതിനകം ജൂൺ 30 വരെ കുടിയൊഴിപ്പിക്കലിന് ഗവർൺമെന്റ് മൊറോട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. നിയമ സമാജികരുമായി ചർച്ച ചെയ്തു മൊറോട്ടോറിയം തീയതി ദീർഘിപ്പിക്കുന്നതിന് ഗവൺമെന്റ് ആലോചിച്ചുവരുന്ന ഈ സമയത്തിനുള്ളിൽ അപേക്ഷകൾ പഠിച്ചു പരിഹാരം കണ്ടെത്തുവാൻ കഴിയുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.