തിരുവനന്തപുരം: കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരെ ഭീതിയിലാഴ്ത്തി ബോംബ് ഭീഷണി. മണിക്കൂറുകള്‍ കഴിഞ്ഞാണ് സ്റ്റേഷനില്‍ നടന്നത് മോക്ക് ഡ്രില്ലാണെന്ന് യാത്രക്കാര്‍ പോലും തിരിച്ചറിഞ്ഞത്. റെയില്‍വേ പോലീസിന്‍്റെ നേതൃത്വത്തിലാണ് ഇന്ന് ഉച്ചയോടെ കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്.

ബോംബ് ഭീക്ഷണി ഉണ്ടെന്ന വാര്‍ത്ത വന്ന ഉടന്‍ തന്നെ ആര്‍പിഎഫ് ഇവിടെ എത്തുകയും യാത്രക്കാരെ മാറ്റുകയും ചെയ്തു. പിന്നീട് സ്റ്റേഷനിലാകെ പരിഭ്രാന്തി. പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി. ഫയര്‍ ഫോഴ്സും ആംബുലന്‍സുകളും പിന്നാലെ എത്തി. മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് യാത്രക്കാരും സ്റ്റേഷനിലെ മറ്റ് ജീവനക്കാരും നടന്നത് മോക്ക് ഡ്രില്ലാണെന്ന് തിരിച്ചറിഞ്ഞത്. മോക്ക് ഡ്രില്‍ വിജയകരമായിരുന്നുവെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.