ന്യുയോർക്ക്: കണക്ടിക്കട്ടിൽ ഡാൻബറിയിൽ ശനിയാഴ്ച ഉണ്ടായ കാറപകടത്തിൽ മലയാളി മരിച്ചു. ഭർത്താവ് ഗുരുതര നിലയിൽ ആശുപത്രിയിൽ. ലോംഗ് ഐലൻഡ് ഫ്രാൻക്ലിൻ സ്കയറിൽ താമസിക്കുന്ന എം.ടി.എ. സൂപ്പർവൈസർ ജോസ് മേലേതിലിന്റെ പത്നി സോഫി മേലേതിൽ ആണ് മരിച്ചത്. പുത്രി ഡോ. ലിന്ഡയുമൊത്ത് ഐ-95 ഹൈവേയിൽ പോകുമ്പോഴാണ് സംഭവം. ന്യു യോർക്ക് സിറ്റി ഹെൽത് ആൻഡ് ഹോസ്പിറ്റൽസ് കോര്പറേഷനിൽ നിന്ന് സോഫി അടുത്തയിടക്ക് റിട്ടയർ ചെയ്തിരുന്നു. കോട്ടയത്ത് നിന്ന് അഞ്ചലിലേക്ക് താമസം മാറ്റിയ മുല്ലശേരി കുടുംബത്തിലെ അംഗമാണ്. ജോസ് അടൂർ പറക്കോട് മേലേതിൽ കുടുംബാംഗം .
സഹോദരൻ ഷാജി മേലേതിൽ (ന്യു യോർക്ക്)