പെരിന്തല്മണ്ണ > ഏലംകുളം കൂഴന്തറയില് ചെമ്മാട്ട് ബാലചന്ദ്രന്റെ മകള് ദൃശ്യയെ കൊലപ്പെടുത്തിയ കേസില് റിമാന്ഡില് കഴിയുന്ന പ്രതി നറുകര സ്വദേശി വിനീഷി (21)നെ കസ്റ്റഡിയില് വാങ്ങുന്നതിന് കോടതിയില്‍ അപേക്ഷ നല്കി.

അന്വേഷണ ഉദ്യോഗസ്ഥന്‍ പെരിന്തല്മണ്ണ പൊലീസ് ഇന്സ്പെക്ടര് സജിന് ശശിയാണ് പെരിന്തല്മണ്ണ കോടതിയില് തിങ്കളാഴ്ച അപേക്ഷ നല്കിയത്. കഴിഞ്ഞ ബുധനാഴ്ച രാത്രി ബാലചന്ദ്രന്റെ പെരിന്തല്മണ്ണയിലെ കടയ്ക്ക് തീയിട്ടശേഷമാണ് വിനീഷ് വ്യാഴാഴ്ച രാവിലെ കൂഴന്തറയിലെത്തി വീട്ടില് കയറി ദൃശ്യയെ കുത്തിക്കൊലപ്പെടുത്തിയത്.