ഹൂസ്റ്റൺ ∙ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് ഇടവകയുടെ കാവൽ പിതാക്കന്മാരായ വി.പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ പെരുന്നാളും 12-ാമത് ബൈബിൾ കൺവൻഷനും ജൂൺ 24 ന് വ്യാഴാഴ്ച മുതൽ 27 ഞായർ വരെ വിവിധ പരിപാടികളോടു കൂടി നടത്തുന്നതാണ്. ഭദ്രാസന മെത്രാപോലിത്ത അഭിവന്ദ്യ ഡോ. സഖറിയാസ് മാർ അപ്രേം, കൊട്ടാരക്കര പുനലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ തേവോദോറോസ് മെത്രാപോലിത്ത, കോട്ടയം ഓർത്തഡോക്സ് തിയോളോജിക്കൽ സെമിനാരി ആരാധന, സംഗീത വിഭാഗം അദ്ധ്യാപകൻ ബഹു. ഡോ.എം.പി. ജോർജ് അച്ചൻ,ഹൂസ്റ്റൺ റീജിയനിൽ ഉൾപ്പെടുന്ന വന്ദ്യരായ വൈദിക ശ്രേഷ്ഠർ എന്നിവർ മുഖ്യ കാർമികരായിരിക്കും.

ഇടവക ഗായകസംഘം ഗാന ശ്രുശൂഷകൾക്കു നേതൃത്വം നൽകും. വചന ശുശ്രൂഷ, സംഗീത സന്ധ്യ, വി.മൂന്നിന്മേൽ കുർബാന, വി.റാസ, സ്നേഹവിരുന്ന്, ആകാശ ദീപക്കാഴ്ച തുടങ്ങിയ പരിപാടികൾ ഈ വർഷത്തെ പെരുന്നാളിന് കൂടുതൽ അനുഗ്രഹം നൽകും.

കർത്തൃനാമത്തിൽ എല്ലാ വിശ്വാസികളെയും പെരുന്നാൾ ആഘോഷ പരിപടികളിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്,

ഫാ. ഐസക്ക്.ബി.പ്രകാശ് (വികാരി) – 832 997 9788

ജോർജ് തോമസ് ( ട്രസ്റ്റി) – 281 827 4114

ഷിജിൻ തോമസ് (സെക്രട്ടറി) – 409 354 1338