സൗദി അറേബ്യയില്‍ പ്രതിദിന കൊവിഡ് രോഗമുക്തി നിരക്ക് ഉയരുന്നു.രാജ്യത്ത് 1,510 പേരാണ് സുഖം പ്രാപിച്ചത്. അതെസമയം പുതുതായി 1,212 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 14 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.’

രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,75,403 ആയി. ഇവരില്‍ രോഗമുക്തരുടെ എണ്ണം 4,57,128 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 7,691 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 10,584 ആയി കുറഞ്ഞു. ഇതില്‍ 1,489 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.