കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തില്‍ 75 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവാവ് പിടിയിലായി. കൂത്തുപറമ്പ്‌ മാനന്തേരി സ്വദേശി പി പി ഷംനാസാണ് ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച 1514 ഗ്രാം സ്വര്‍ണവുമായി പിടിയിലായത്. ദുബായില്‍ നിന്നാണ് ഇയാള്‍ കണ്ണൂരില്‍ എത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

അതേസമയം നെടുമ്ബാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്നും ഇന്നലെ സ്വര്‍ണം പിടികൂടിയിരുന്നു. വിദേശത്ത് നിന്നും കൊണ്ടുവന്ന ഒരു കോടിയോളം വിലവരുന്ന സ്വര്‍ണമാണ് നെടുമ്ബാശ്ശേരിയില്‍ നിന്നും പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം സ്വദേശി കസ്റ്റഡിയിലായിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് രണ്ട് കിലോ സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തിലും മലപ്പുറം സ്വദേശിയാണ് കസ്റ്റഡിയിലായത്.