അമേരിക്കയില്‍ ശക്​തമായ ചുഴക്കാറ്റ്. വാഹനാപകടങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു.17 വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്​. മരിച്ചവരില്‍ അധികവും ഒരു വാഹനത്തില്‍ സഞ്ചരിച്ച പെണ്‍കുട്ടികളാണ്​. ശനിയാഴ്​ച ഉച്ചയ്ക്ക് സംസ്ഥാനത്ത് വീശിയടിച്ച കൊടുങ്കാറ്റിനിടെയാണ് അപകടം സംഭവിച്ചത്.

ക്ലോഡെറ്റ് എന്നറിയപ്പെട്ടിരുന്ന ഉഷ്ണമേഖലാ കാറ്റ്​ കാരണം തെക്കുകിഴക്കന്‍ ഭാഗത്ത് കനത്ത മഴ പെയ്​തിരുന്നു. കാറ്റിലും മഴയിലും നിയന്ത്രണം നഷ്​ടപ്പട്ട വാഹനങ്ങളാണ്​ കൂട്ടിയിടിച്ചത്​. വാഹനങ്ങളില്‍ പലതിനും തീപിടിച്ചത്​ അപകടത്തിന്റെ തീവ്രത കൂട്ടി.