നമ്മോട് വിടവാങ്ങിയ മലയാള ചലച്ചിത്രരംഗത്ത് ഹൃദയത്തില്‍ തൊടുന്ന ഗാനങ്ങള്‍ നല്‍കിയ പ്രശസ്ത ഗാന രചയിതാവ് പൂവച്ചല്‍ ഖാദറിന്‍റെ ഓര്‍മ്മകള്‍ പങ്കുവെച്ച്‌ ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്ബൂതിരിപ്പാട്.

പട്ടു പോലെയുള്ള സ്വഭാവമാണ്. ഒരിക്കലും പതറാത്ത ഇളകാത്ത സ്വഭാവമാണ് പൂവച്ചല്‍ ഖാദറിന്‍റേത്. ഞാന്‍ അദ്ദേഹത്തിന്റെ പാട്ട് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് ‘മഴവില്ലിന്‍ അജ്ഞാതവാസം’ കഴിഞ്ഞു എന്നുള്ള പാട്ടോടുകൂടിയാണെന്ന് കൈതപ്രം കൈരളി ന്യൂസിനോട് പ്രതികരിച്ചു.

ഒരാഴ്ച മുന്‍പ് അദ്ദേഹത്തിന് കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ ആണെന്ന് അറിയാമായിരുന്നു. എന്നാലും ഇങ്ങനെ വിട പറയും എന്ന് വിചാരിച്ചില്ല. കവിതയുടെ ദുരന്ത തുടര്‍ച്ച പോലെയാണ് തോന്നുന്നത്. വളരെ സങ്കടകരമായ കാര്യമാണ് കേട്ടത്.

വളരെ ശ്രദ്ധേയമായ സംഭാവന നല്‍കിയിട്ടുള്ള ആളാണ് അദ്ദേഹം. കവിതയും എഴുതും. വളരെ നല്ല മനുഷ്യനാണ്. പട്ടു പോലെയുള്ള സ്വഭാവമാണ്. ഒരിക്കലും പതറാത്ത ഇളകാത്ത സ്വഭാവമാണ്. ഒരു എന്‍ജിനീയര്‍ കൂടിയാണ്. വലിയൊരു വിടവാണ് മലയാള സിനിമയ്ക്ക് അനുഭവപ്പെട്ടത്. അദ്ദേഹം വിട പറഞ്ഞു എന്ന് പറയുന്നത് ആലോചിക്കാന്‍ സാധിക്കില്ല. സങ്കടകരമായ ഒരു കാര്യമാണ് അത്. കൈതപ്രം അനുസ്മരിച്ചു.