തി​രു​വ​ന​ന്ത​പു​രം: ലോ​ക്​​ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ത​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ക​യും കൂ​ടു​ത​ല്‍ സാമ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്ന തില്‍ പ്ര​തി​ഷേ​ധി​ച്ച്‌​ ബാ​റു​ട​മ​ക​ള്‍, പു​തി​യ സ്​​റ്റോ​ക്ക്​ എ​ടു​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടി​ല്‍ ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡും. പ്ര​ശ്​​ന​പ​രി​ഹാ​ര​ത്തി​ന്​ നാ​ളെ സെ​ക്ര​ട്ട​റി​ത​ല ച​ര്‍​ച്ച ന​ട​ക്കും.

അ​തു​വ​രെ ബാ​റു​ക​ള്‍ അ​ട​ച്ചി​ടാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ്​ ഉ​ട​മ​ക​ള്‍. സ്​​റ്റോ​ക്ക്​ തീ​ര്‍​ന്നാ​ല്‍ പു​തി​യ​ത്​ എ​ടു​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടി​ലേ​ക്ക്​ ക​ണ്‍​സ്യൂ​മ​ര്‍​െ​ഫ​ഡും നീ​ങ്ങു​ക​യാ​ണ്. ബി​വ​റേ​ജ​സ്​ കോ​ര്‍​പ​റേ​ഷ​​ന്​ (ബെ​വ്​​കോ) ലാ​ഭ​മു​ണ്ടാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ്​ അ​ണി​യ​റ​യി​ല്‍ പു​രോ​ഗ​മി​ക്കു​ന്ന​തെ​ന്നാ​ണ്​ ഇരുകൂട്ടരും ആ​രോ​പി​ക്കു​ന്ന​ത്. ബെ​വ്​​കോ അ​വ​രു​ടെ മാ​ര്‍​ജി​ന്‍ സ്വ​ന്തം ഔ​ട്ട്​​ലെ​റ്റു​ക​ള്‍​ക്ക്‌ എ​ട്ടും ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡ്‌ ഔ​ട്ട്​​െ​ല​റ്റു​ക​ള്‍​ക്ക്‌ 20 ഉം ​ബാ​റു​ക​ള്‍​ക്ക്‌ 25 ശ​ത​മാ​ന​വു​മാ​യാ​ണ്‌ ഉ​യ​ര്‍​ത്തി​യ​ത്‌. ഇ​തോ​ടെ ബാ​റു​ക​ള്‍​ക്കും ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡി​നും ലാ​ഭം കി​ട്ടി​ല്ലെ​ന്നാ​ണ്​ പ​രാ​തി.

ബാ​റു​ക​ളി​ല്‍ ഇ​രു​ത്തി മ​ദ്യം വി​ല്‍​ക്കാ​നും സ​ര്‍​ക്കാ​ര്‍ വി​ല​യെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ഈടാ​ക്കാ​നും അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യം ബാ​റു​ട​മ​ക​ള്‍ മു​ന്നോ​ട്ടു​െ​വ​ച്ചി​രു​ന്നു. അ​ത്​ അം​ഗീ​ക​രി​ച്ചി​ല്ല.​

ബെ​വ്​​കോ നി​ശ്ച​യി​ച്ച തു​ക​ക്ക്​ പാ​ര്‍​സ​ലാ​യി മാ​ത്ര​മേ മ​ദ്യം ന​ല്‍​കാ​വൂയെ​ന്ന്​ സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്​​തു. പു​റ​മെ ലാ​ഭ​വി​ഹി​തം കുറ​ക്കു​ക​യും ചെ​യ്​​തു. ച​ര്‍​ച്ച​യി​ല്‍ ബാ​റു​ട​മ​ക​ള്‍, ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡ്, ബെ​വ്​​കോ പ്ര​തി​നി​ധി​ക​ള്‍ പ​െ​ങ്ക​ടു​ക്കു​മെ​ന്നാ​ണ്​ വി​വ​രം.