സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ ഫയലും ഒരോ ജീവിതം എന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി. ഫയല്‍ നീക്കത്തിന്റെ കാര്യത്തില്‍ മാറ്റങ്ങള്‍ വരുത്തും. ഇഷ്ടക്കാര്‍ക്ക് വേണ്ടി മാസങ്ങളോളം സീറ്റ് ഒഴിച്ചിടുന്നത് അനുവദിക്കില്ല.

കഴിഞ്ഞ തവണ അവതാരങ്ങളെ കരുതിയിരിക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇത്തവണ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഇടയില്‍ ഏജന്റുമാര്‍ വേണ്ടെന്നും വ്യക്തമാക്കി. സര്‍ക്കാര്‍ ഓഫീസുകളില്‍ ഫ്രണ്ട് ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തും. ഫയല്‍ നീക്കം വേഗത്തിലാക്കാനുള്ള നടപടി ഉണ്ടാകും. ജീവനക്കാര്‍ കൃത്യനിഷ്ഠ പാലിക്കണമെന്നും സര്‍ക്കാര്‍ സര്‍വീസുകള്‍ ഫലപ്രദം കാര്യക്ഷമവും ആയിരിക്കണം എന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. എന്‍ജിഒ യൂണിയന്‍ സംഘടിപ്പിച്ച നവകേരള സൃഷ്ടിയും സിവില്‍ സര്‍വീസുമെന്ന വെബിനാറിലാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.