ന്യൂഡല്‍ഹി | കൊവിഡ് 19 പകര്‍ച്ചവ്യാധിയുടെ സാഹചര്യത്തില്‍ മോട്ടോര്‍ വാഹന രേഖകളുടെ സാധുത 2021 സെപ്റ്റംബര്‍ 30 വരെ നീട്ടി. റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയത്തിന്റെതാണ് നടപടി.

1988ലെ മോട്ടോര്‍ വെഹിക്കിള്‍സ് ആക്റ്റിന്റെയും 1989ലെ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍ റൂള്‍സിന്റെയും പരിധിയില്‍ വരുന്ന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍, പെര്‍മിറ്റ് (എല്ലാത്തരം), ഡ്രൈവിംഗ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, മറ്റ് മോട്ടോര്‍ വാഹന രേഖകള്‍ എന്നിവയുടെ സാധുതയാണ് നീട്ടി നല്‍കിയത്.

ലോക്ക്ഡൗണ്‍ കാരണം സാധുത പുതുക്കാന്‍ കഴിയാത്തതും 2020 ഫെബ്രുവരി 1 മുതല്‍ കാലഹരണപ്പെട്ടതുമായ രേഖകളുടെ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത്.