ന്യൂയോർക്ക്∙ ഇന്ത്യൻ പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് അമേരിക്ക (IPFA ) യുടെ സിൽവർ ജൂബിലി കൺവൻഷൻ ജൂൺ 18 , 19 , 20 തീയതികളിൽ ന്യൂയോർക്കിൽ നടത്തുന്നു. കൺവൻഷൻ ക്രമീകരണങ്ങൾ പൂർത്തിയായി. ന്യൂയോർക്ക് പെന്തെക്കോസ്റ്റൽ അസംബ്ലി സ്റ്റാറ്റൻ ഐലൻഡ് സഭയാണ് വേദിയാകുന്നത്. ഈ വർഷത്തെ പ്രധാന പ്രാസംഗികനാർ പാസ്റ്റർ എം.എ. ജോൺ (കേരളം) പാസ്റ്റർ ഗ്ലെൻ ബഡോസ്‌കി എന്നിവരാണ്. കോവിഡ് മാനദണ്ഡം പുലർത്തി നടത്തുന്ന കൺവൻഷൻ ഓൺലൈൻ വഴി നടത്തുവാനുള്ള ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നു. ലോക്കൽ ഏരിയയിൽ ഉള്ളവർക്ക് മാത്രമേ വ്യക്തിപരമായി പങ്കെടുക്കുവാൻ സാധിക്കുകയുള്ളു.

ഈ വർഷത്തെ തീം ആയി തിരഞ്ഞെടുത്തിരിക്കുന്നത് "GO FORWARD " (മുൻപോട്ടു പോകുക) എന്നാണ്. പാൻഡമിക് മൂലം ഭാരപ്പെടുന്ന തലമുറയ്ക്ക് മുൻപോട്ടു പോകുവാൻ ദൈവത്തിന്റെ കൽപന മോശ ഏറ്റെടുത്തു മുൻപോട്ട് ചുവടുകൾ വച്ചപ്പോൾ എതിരെ നിന്ന ചെങ്കടലിന്റെ ശക്തി മുറിച്ചു മാറ്റി ഇസ്രായേൽ ജനത്തെ മുൻപോട്ടു നടത്തിയ ദൈവം ഈ തലമുറയ്ക്കുള്ള സന്ദേശമായി – "മുൻപോട്ടു പോകുക". വിശ്വാസ സമൂഹത്തിന്റെ പ്രത്യാശയെ ഉണർത്തുന്നതായിരിക്കും. ശക്തമായി ദൈവ വചന ഘോഷണം നടത്തുന്ന 2 ദൈവ ദാസന്മാരെയാണ് ഈ വർഷത്തെ മീറ്റിംഗിന് നേതൃത്വം നൽകുന്നത്. യുവജനങ്ങളുടെ ഇടയിൽ വലിയ സ്വാധീനം നേടിയ ഗ്ലെൻ ദൈവ വചനത്തിന്റെ ആഴങ്ങളിലേക്ക് ഈ തലമുറയെ കൊണ്ട് പോകുവാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

ചെറിയ തുടക്കമായി തുടങ്ങിയെങ്കിലും പതറാതെ 25 വർഷങ്ങൾ പിന്നിട്ട ഐപിഎഫ്എയ്ക്കു തക്കതായ നേതൃത്വം നൽകുന്ന പാസ്റ്റർ മാത്യു ശാമുവേൽ പ്രസിഡന്റ് ആയി പ്രവർത്തിച്ചു വരുന്നു.ഡോ. ജോയ് പി. ഉമ്മൻ നാഷണൽ കോ-ഓർഡിനേറ്റർ ആയും,പാസ്റ്റർ രാജൻ കുഞ്ഞു വൈസ് പ്രസിഡന്റ് ആയും, പ്രവർത്തിക്കുന്ന എക്സിക്യൂട്ടീവ് ബോഡിക്കു ഫിന്നി അലക്സ് സെക്രട്ടറി ആയും, ജേക്കബ് സക്കറിയ ട്രഷറർ ആയും പ്രവർത്തിച്ചു വരുന്നു.