പി.പി. ചെറിയാന്‍

വാഷിങ്ടൻ ഡിസി ∙ കനേഡിയൻ പൗരന്മാരിൽ 75 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സീൻ നൽകി കഴിയുന്നതു വരെ കാനഡയിലേക്കുള്ള അവശ്യ സർവീസുകൾ ഒഴികെ മറ്റെല്ലാ യാത്രകളും നിർത്തിവച്ചത് ജൂലൈ 21 വരെ നീട്ടി ഉത്തരവായി. അതിർത്തി അടച്ചിടുന്നതിനെതിരെ കനേഡിയൻ പ്രധാനമന്ത്രിക്ക് നിരവധി സമ്മർദങ്ങൾ നേരിടേണ്ടി വന്നെങ്കിലും ഉറച്ച നിലപാടെടുക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കയിൽ നിന്നു മാത്രമല്ല മറ്റു രാജ്യങ്ങളിൽ നിന്നും അത്യാവശ്യ കാര്യങ്ങൾക്കൊഴികെ യാത്ര നിരോധിച്ചിരിക്കുകയാണ്. മാർച്ച് 2020 നാണ് ആദ്യമായി കാനഡ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. കനേഡിയൻ ജനസംഖ്യയി ഇതുവരെ 73.4 ശതമാനം പേർക്ക് ഒരു ഡോസെങ്കിലും വാക്സീൻ നൽകാൻ കഴിഞ്ഞതായി പ്രധാനമന്ത്രി അറിയിച്ചു. വെറും 5.5 ശതമാനം പേർക്കു മാത്രമേ രണ്ടു ഡോസു വാക്സീൻ നൽകാൻ കഴിഞ്ഞിട്ടുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ടു ഡോസ് വാക്സീൻ എടുത്തവർക്കു പോലും കോവിഡ് 19 മറ്റുള്ളവർക്ക് നൽകാൻ കഴിയുമെന്നും, ആ സാഹചര്യം പോലും ഒഴിവാക്കുന്നതിനാണ് ഇത്രയും കടുത്ത തീരുമാനം എടുക്കേണ്ടി വന്നതെന്നും പ്രസിഡന്റ് പറഞ്ഞു. ചരക്കുകൾ ഗ്രേയ്ഡ് ചെയ്യുന്നതിനോ കടത്തുന്നതിനോ നിയന്ത്രണങ്ങൾ ഇല്ലെങ്കിലും 2019 നെ അപേക്ഷിച്ചു ഇതിൽ 17 ശതമാനം കുറവ് വന്നിട്ടുണ്ട്. തീരുമാനത്തെ കാനഡയുടെ ട്രോയ്ഡിങ് പാർട്ട്ണറായ യുഎസ് തെറ്റായ തീരുമാനമായിട്ടാണ് വിശേഷിപ്പിച്ചത്.