കെ സുരേന്ദ്രനെതിരായ തെരഞ്ഞെടുപ്പ് കോഴക്കേസില്‍ പരാതിക്കാരന്‍ PK നവാസിന്റെ മൊഴി രേഖപ്പെടുത്തുന്നു. സുല്‍ത്താന്‍ ബത്തേരി സി.ഐയാണ് നവാസിന്റെ മൊഴി രേഖപ്പെടുത്തുന്നത്. അതേസമയം, ബി ജെ പി നല്‍കിയ പണം സി.കെ.ജാനു സിപിഎമ്മിന് നല്‍കിയെന്ന് എം.എസ്.എഫ് സംസ്ഥാന അധ്യക്ഷന്‍ പി.കെ.നവാസ് ആരോപിച്ചു. മുന്‍ MLA സി.കെ ശശീന്ദ്രന്റെ ഭാര്യയ്ക്ക് സി.കെ.ജാനു പണം കൈമാറിയതായും പി.കെ നവാസ് പറഞ്ഞു.