പി ആർ ഏജൻസിയുടെ മൂടുപടത്തിൽ നിന്ന് ഇറങ്ങി വന്ന വിജയനെ ആണ് ഇന്നലെ കണ്ടതെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ബ്രണ്ണൻ കോളജ് വിവാദത്തിൽ മുഖ്യമന്ത്രിക്ക് മറുപടി പറയുകയായിരുന്നു കെ.സുധാകരൻ.

പിണറായി വിജയനെ ബ്രണ്ണൻ കോളജിൽ വച്ച് ചവിട്ടിയെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സുധാകരൻ പറയുന്നു. അക്കാര്യങ്ങൾ ഓർക്കാനോ പറയാനോ ആഗ്രഹിച്ചതല്ലെന്നും ലേഖകന്റെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു താനെന്നും ‘ഓഫ് ദി റെക്കോർഡ്’ പറഞ്ഞ കാര്യമാണ് മാധ്യമപ്രവർത്തകൻ തന്റെ അനുവാദമില്ലാതെ പ്രസിദ്ധീകരിച്ചതെന്നും കെ.സുധാകരൻ വ്യക്തമാക്കി.