കു​മ​ര​കം: ബ​ന്ധു​ക്ക​ളി​ല്‍​നി​ന്നും ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് കാ​യ​ലി​ന്‍റെ കാ​വ​ലാ​ളാ​യ രാ​ജ​പ്പ​ന്‍. പോ​ലീ​സി​ല്‍ ത​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍​നി​ന്നു പ​ണം പി​ന്‍​വ​ലി​ച്ച​തി​നെ​തി​രേ പരാതിപ്പെട്ടതിനെ തുടര്‍ന്ന് കേസ് പിന്‍വലിക്കാന്‍ സ​മ​ര്‍​ദ​മു​ണ്ടെ​ന്നും ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്നും രാ​ജ​പ്പ​ന്‍ പറഞ്ഞു.

പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ വ​ള്ള​ത്തി​ല്‍ സ​ഞ്ച​രി​ച്ച്‌ ശേ​ഖ​രി​ച്ച്‌ വി​റ്റ് കി​ട്ടി​യ പ​ണ​വും ലോ​ക​ത്തി​ന്‍റെ നാ​നാ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നും ത​ന്‍റെ പ​രി​സ്ഥി​തി സ്നേ​ഹം അ​റി​ഞ്ഞ് ആളുകള്‍ നല്‍കിയ പണവും നിക്ഷേപിച്ച അകൗണ്ടില്‍ നിന്ന് രാജപ്പന്‍റെ സഹോദരി അഞ്ച് ലക്ഷം കൈക്കലാക്കിയത്. പണം അക്കൗണ്ടില്‍ നിന്നെടുത്തത് രാജപ്പന് വീട് വച്ച്‌ നല്‍കാനാണെന്നാണ് സഹോദരിയുടെ വാദം. എന്നാല്‍, പണമെടുത്ത് ആറ് മാസം കഴിഞ്ഞിട്ടും വീട് നിര്‍മ്മാണത്തിനുള്ള നടപടിയൊന്നും തുടങ്ങിയിട്ടില്ല. കേ​സ് ത​ന്‍റെ പ​ണം തി​രി​കെ ല​ഭി​ക്കാ​തെ പിന്‍വലിക്കില്ലന്ന് രാ​ജ​പ്പ​ന്‍ പ​റ​ഞ്ഞു.

രാജപ്പന്‍റെ സ​ഹോ​ദ​രി ചെ​ത്തി​വേ​ലി​ല്‍ വി​ലാ​സി​നി, ഭ​ര്‍​ത്താ​വ് കു​ട്ട​പ്പ​ന്‍, മ​ക​ന്‍ ജ​യ​ലാ​ല്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ രാ​ജ​പ്പ​ന്‍ ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യും രാ​ജ​പ്പ​ന്‍റെ മൊ​ഴി പോ​ലീ​സ് എ​ടു​ക്കു​ക​യും ചെ​യ്തു.