തിരുവനന്തപുരം: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗ്‌സ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 73 കേസുകളെന്ന് മുഖ്യമന്ത്രി. അതില് 50 പേരാണ് ഇപ്പോഴും ചികിത്സയിലുള്ളത്. എട്ടുപേര്‍ രോഗമുക്തരായി. 15 പേര്‍ മരണപ്പെട്ടു.
സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവില്‍ 3040 ഐ.സി.യു കിടക്കളാണ്. അതില്‍ 1137 കിടക്കകള്‍ കൊവിഡ് രോഗികളുടെയും 736 കിടക്കള്‍ കൊവിഡേതര രോഗികളുടെയും ചികിത്സയ്ക്കായി ഉപയോഗിക്കുകയാണ്,.സര്‍ക്കാര്‍ ആശുപത്രികളിലെ 63.6 ശതമാനം ഐസിയു കിടക്കളാണ് ഇപ്പഴുള്ളത്.
ഇവിടെ 7408 ഐസിയു ബെഡ്ഡുകളില്‍ 1091 എണ്ണമാണ് കൊവിഡ് രോഗികളുടെ ചികിത്സയക്കായി ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ 2293 വെന്റിലേറ്ററുകളാണ് ആകെയുളളത്. 613 എണ്ണം കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു. 163 എണ്ണം കൊവിഡേതര രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു.