കൊവിഡ് മൂന്നാം തരംഗ സാധ്യത തള്ളിക്കളയാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഇപ്പോള്‍ അങ്ങനെയൊന്നില്ല. എങ്കിലും അതീവ ജാഗ്രത പുലര്‍ത്തേണ്ട കാര്യമാണിത്. നാം മാത്രമായി കഴിയുന്ന സമൂഹമല്ല നമ്മുടേത്.

ഡെല്‍റ്റ വൈറസിനേക്കാള്‍ ഉയര്‍ന്ന വ്യാപന ശേഷിയുള്ള ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ ആവിര്‍ഭാവം തള്ളിക്കളയാനാകില്ല.ഇവിടേക്ക് വന്നുചേരുന്നവരുണ്ട്. ഇവിടെനിന്ന് പോയി തിരിച്ചുവരുന്നവരുണ്ട്. അതിവ്യാപനശേഷിയുള്ള വൈറസുമായി ഇവിടെ എത്തുന്നവര്‍ക്ക് അനേകം പേരില്‍ വൈറസ് കൊടുക്കാന്‍ സാധിക്കും.