ന്യൂയോർക്ക്∙ ഫോമയുടെ സംസ്കാരിക സമിതിയുടെ പുതിയ ഭാരവാഹികളായി പൗലോസ് കുയിലാടൻ ( ചെയർമാൻ) , ബിജു തുരുത്തുമാലിൽ (വൈസ് ചെയർമാൻ ), അച്ചൻകുഞ്ഞ് മാത്യു ( സെക്രട്ടറി), ജിൽസി ഡിൻസ് ( ജോയിന്റ് സെക്രട്ടറി )ഹരികുമാർ രാജൻ ( സമിതിയംഗം), നിതിൻ എഡ്മൺടൻ (സമിതിയംഗം) എന്നിവരെ തിരഞ്ഞെടുത്തു. ഫോമാ ദേശീയ സമിതി അംഗം സണ്ണി കല്ലൂപ്പാറയാണ് കോർഡിനേറ്റർ.

ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട പൗലോസ് കുയിലാടൻ അറിയപ്പെടുന്ന നാടക നടനും, ചലച്ചിത്ര-ദൃശ്യമാധ്യമങ്ങളിലെ അഭിനേതാവുമാണ്. നിരവധി ടെലിഫിലിമുകളും നാടകങ്ങളും സ്കിറ്റുകളും സംവിധാനം ചെയ്തു മികവ് തെളിയിച്ചിട്ടുള്ള ഇദ്ദേഹം 2021- ൽ കേരളത്തിൽ നടത്തിയ സത്യ ജിത്ത് റേ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും നല്ല നടനുള്ള സ്‌പെഷ്യൽ ജൂറി അവാർഡ് നേടി.ഫോമായുടെ 2018 -20 കാലഘട്ടത്തിൽ നാഷണൽ കമ്മിറ്റി അംഗമായിരുന്നു. ഒർലാന്റോയിലെ ഒരുമ അസോസിയേഷന്റെ ട്രഷറര്‍ , വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.