കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ 10 പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി. തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നിലവില്‍ കള്ളപ്പണ കേസില്‍ അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിലാണ്. ഈ സാഹചര്യത്തില്‍ അന്വേഷണം അട്ടിമറിക്കപ്പെടുന്നതിനടക്കമുള്ള സാധ്യതകള്‍ പരിഗണിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.