ഐസ്‌ലാന്റ്: 700 വര്‍ഷങ്ങള്‍ക്കിപ്പുറം പൊട്ടിത്തെറിച്ച ഐസ്‌ലാന്റിലെ ഫാഗ്രദാള്‍സ്ഫിയാല്‍ അഗ്നി പര്‍വ്വതത്തിലെ ലാവ പ്രവാഹം നിലയ്ക്കാതെ തുടരുന്നു. മാര്‍ച്ചിലാണ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. അന്ന് മുതല്‍ ഇവിടെ നിന്നും നിലയ്ക്കാതെ ലാവ പ്രവഹിച്ചു കൊണ്ടിരിക്കുകയാണ്. അഗ്‌നിപര്‍വതത്തില്‍ നിന്ന് പുറത്തുവരുന്ന ലാവ നേരിട്ട് ലാവാ ട്യൂബിനുള്ളിലൂടെ ഒഴുകി നീങ്ങുകയാണ്. കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുകയാണ് നിലവില്‍ ലാവ പ്രവാഹം.

നത്താഗി താഴ്‌വരയുടെ തെക്കേ അറ്റത്താണ് ലാവ പ്രവാഹം കൂടുതലുള്ളത്. ദിവസങ്ങള്‍ക്ക് മുമ്ബ് ഗെലിംഗടലൂരില്‍നിന്ന് ഇടുങ്ങിയ താഴ്‌വരയിലൂടെ ലാവ നതാഗിയിലേക്ക് നിറഞ്ഞൊഴുകുകയായിരുന്നു.

നത്താഗക്രിക് മേഖലയിലേക്കുള്ള ലാവാപ്രവാഹത്തിന് കാലതാമസം വരുത്തുവാനും ഒഴുക്കിന്റെ ഗതി മാറ്റുവാനുമായി മതില്‍ നിര്‍മിക്കാനാണ് ഗ്രിന്റാവിക് സിവില്‍ ഡിഫന്‍സിന്റെ തീരുമാനം. മാര്‍ച്ചില്‍ ആരംഭിച്ച ലാവ പ്രവാഹത്തിന്റെ വേഗത്തില്‍ മാറ്റമില്ലാത്തത് അധികൃതരില്‍ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.