ഡാലസ്: ആദ്യകാല കുടിയേറ്റക്കാരിലൊരാളായ റിട്ട. പ്രൊഫസര്‍ സണ്ണി സഖറിയ, 74, ജൂണ്‍ 11നു ടെകസസില്‍ നിര്യാതനായി. പരേതരായ ഇ.ജി. സഖറിയമറിയാമ്മ ദമ്പതികളുടെ പുത്രനാണ്. സംസ്കാരം ചൊവ്വാഴ്ച ഡാലസില്‍ നടന്നു.
കോട്ടയം കുമരകം ഇടവന്നലശേരി കുടുംബാംഗം ലീലാമ്മ സഖറിയ (റിട്ട. ആര്‍.എന്‍) ആണു ഭാര്യ.
നിഷ ഹോള്‍ട്ട്, ഷോണ്‍ സഖറിയ എന്നിവര്‍ മക്കള്‍. ക്രിസ് ഹോള്‍ട്ട്, ബബിത സഖറിയ എന്നിവരാണ് മരുമക്കള്‍. നെയ്ഡ, സെയിന്‍ എന്നിവര്‍ കൊച്ചുമക്കള്‍.
പത്തനം തിട്ട കാതോലിക്കേറ്റ് കോളജില്‍ ലക്ചററായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദേഹം 1973ല്‍ ഡാലസില്‍ എത്തി. 1979ല്‍ ടെയ്‌ലറിലുള്ള ടെക്‌സസ് കോളജില്‍ ബയോളജി അസോസിയേറ്റ് പ്രൊഫസറായി. 1986ല്‍ ഈസ്റ്റ് ടെക്‌സസ് സ്‌റ്റേറ്റ് യുണിവേഴ്‌സിറ്റിയില്‍ നിന്ന് മൈക്രോബയോളജിയില്‍ രണ്ടാമത്തെ മാസ്‌റ്റേഴ്‌സ് ബിരുദം നേടി. തുടര്‍ന്ന് 12 വര്‍ഷത്തെ അധ്യാപന ജീവിതത്തിനു വിരാമമിട്ട് ടെയ്‌ലറീല്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസില്‍ ഗവേഷകനായി.1999 മുതല്‍ യു.ടി. സൗത്ത് വെസ്‌റ്റേണ്‍ ഡാലസില്‍ ഗ്വേഷണം. 2012ല്‍ റിട്ടയര്‍ ചെയ്തു.
എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിച്ചിരുന്ന പ്രൊഫ. സണ്ണി സഖറിയ കറയറ്റ ഓര്‍ത്തഡോക്‌സ് വിശ്വസിയായിരുന്നു. ടെക്‌സസില്‍ സഭയുടെ വളര്‍ച്ചക്കു യത്‌നിച്ച അദ്ദേഹം ഡാലസ് വലിയ പള്ളിയുടെ സ്ഥപകാംഗവും ഊര്‍ജസ്വലനായ പ്രവര്‍ത്തകനുമായിരുന്നു.
ശാന്തമ്മ ജേക്കബ്, ബാബു സഖറിയ, ലീലാമ്മ സഖറിയ എന്നിവരണു സഹോദരര്‍. ബാബു ചെറിയാന്‍ (ടെയ്‌ലര്‍) ഭാര്യാ സഹോദരനണ്.
തിങ്കളാഴ്ച വൈകുന്നേരം വലിയ പള്ളിയില്‍ നടന്ന പൊതുദര്‍ശനത്തിലും, ചൊവ്വാഴ്ച നടന്ന സംസ്കാര ശുശ്രൂഷയിലും സമൂഹത്തിന്റെ നാനാതുറയില്‍പ്പെട്ട അനേകര്‍ പങ്കുചേര്‍ന്നു.