തിരുവനന്തപുരം : തമിഴ്‌നാട് തീരത്ത് തീവ്രവാദ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരള തീരത്തും ജാഗ്രതാ ശക്തമാക്കിയെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ.

ശ്രീലങ്കയില്‍ നിന്നും രാമേശ്വരത്തേക്ക് സായുധ സംഘം നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിനെ തുടര്‍ന്നാണ് തമിഴ്‌നാട് തീരത്തിന് പിന്നാലെ കേരളത്തിലും സുരക്ഷ ശക്തമാക്കിയത്.

രാമേശ്വരം തീരം ലക്ഷ്യമാക്കി ആയുധങ്ങള്‍ നിറച്ച ഒരു ബോട്ട് പുറപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് ആണ് തമിഴ്‌നാട് പൊലീസിന് മുന്നറിയിപ്പ് നല്‍കിയത്. ഇതിന് പിന്നാലെ കോസ്റ്റ്് ഗാര്‍ഡ് , തമിഴ്‌നാട് പൊലീസ് എന്നിവരുടെ നേതൃത്വത്തില്‍ കടലില്‍ പരിശോധന ശക്തമാക്കി.