സംസ്ഥാനത്ത് ജയിലിൽ പ്രവേശിപ്പിക്കുന്ന തടവുകാരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ജയിൽ വകുപ്പിന്റെ സർക്കുലർ. തടവുപുള്ളികളെ ജയിലിൽ പ്രവേശിപ്പിക്കുന്നതിന് മുൻപായി രേഖകൾ പരിശോധിക്കണം. ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷൻ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ആരോഗ്യ വകുപ്പും ജയിൽ വകുപ്പും പുതിയ സർക്കുലർ പുറത്തിറക്കിയത്.

അടിവയറിലെ അൾട്രാസൗണ്ട് സ്‌കാനിങ്, സിപികെ പരിശോധന, റിനെൽ പ്രൊഫൈൽ, യൂറിൻ മയോഗ്ലോബിൻ, സിആർപി പരിശോധന എന്നിങ്ങനെ അഞ്ച് പരിശോധനകളാണ് നടത്തേണ്ടത്. തടവുകാർക്ക് ഏതെങ്കിലും രീതിയിൽ മുൻപ് മർദനമേറ്റിട്ടുണ്ടോ, ജയിലിൽ നിന്ന് മർദനമേറ്റിട്ടുണ്ടോ എന്ന് തിരിച്ചറിയുന്നതിന് വേണ്ടിയാണ് പരിശോധന നടത്തുന്നത്. ഈ പരിശോധനകളുടെ രേഖകൾ ഉണ്ടെങ്കിൽ മാത്രമേ തടവുകാരെ ജയിലിൽ പ്രവേശിപ്പിക്കാവൂ എന്നാണ് സർക്കുലറിൽ പറയുന്നത്.