ഭക്ഷണങ്ങളില്‍ നെയ്യ് ചേര്‍ക്കുന്നത് രുചി മാത്രമല്ല നല്ല മണവും നല്‍കും. എന്നാല്‍ ഈ നെയ്യ് കഴിക്കാന്‍ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ഉപയോഗിക്കും. നെയ്യുടെ വിവിധ ഗുണങ്ങളെ കുറിച്ച്‌ നോക്കാം

 

 

1. നെയ്യ് കഴിക്കുന്നത് ദഹനപ്രശ്‌നങ്ങളെ അകറ്റും
2. നെയ് ചേര്‍ത്ത് കഴിച്ചാല്‍ മലബന്ധം ഇല്ലാതാകും
3. മൂക്കടപ്പിന് താല്‍ക്കാലികാശ്വാസം ലഭിക്കാന്‍ നെയ്യ് ഉപയോഗിക്കാം
4. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും നെയ്യ് മിതമായ രീതിയില്‍ പതിവായി കഴിക്കാം
5. രണ്ട് ടേബിള്‍ സ്പൂണ്‍ വീതം നെയ്യ്, കടലമാവ് എന്നിവയെടുത്ത് ഇതിലേക്ക് ഒരു ടീസ്പൂണ്‍ മഞ്ഞള്‍, (നാടന്‍) ആവശ്യത്തിന് വെള്ളം എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന മാസ്‌ക് മുഖത്തിന് നല്ലതാണ്. 6. ചുണ്ടുകള്‍ക്ക് പുറമെയുള്ള തൊലി മങ്ങല്‍, നിറം കെട്ടിരിക്കുന്ന അവസ്ഥ, ചുണ്ടുകള്‍ വിണ്ടുപോകുന്ന പ്രശ്‌നം എന്നിവയ്ക്ക് നെയ് ചുണ്ടില്‍ പുരട്ടി കിടക്കാം.
7. രണ്ട് ടേബിള്‍ സ്പൂണ്‍ നെയ്യിനൊപ്പം ഒരു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയിലും ചേര്‍ത്ത് നന്നായി യോജിപ്പിച്ച ശേഷം മുടിയില്‍ തേച്ചുപിടിപ്പിക്കുക. 20 മിനുറ്റിന് ശേഷം വെള്ളമൊഴിച്ച്‌ മുടി കഴുകി വൃത്തിയാക്കിയെടുക്കാം. മുടിയ്ക്ക് തിളക്കം ലഭിക്കും