ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത മണിക്കൂറുകളില്‍ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നതോടെയാണ് ശക്തമായ മഴയ്ക്ക് സാധ്യത.

സംസഥാനത്ത് വടക്കന്‍ കേരളത്തില്‍ മഴ ശക്തമായേക്കും എന്ന മുന്നറിയിപ്പാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മഴ മുന്നറിയിപ്പ് നാളെ 12 ജില്ലകളിലും തിങ്കളാഴ്ച 9 ജില്ലകളിലും നല്‍കിയിട്ടുണ്ട്. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ആണ് യെല്ലോ അലര്‍ട്ട്

ചൊവ്വാഴ്ച ഓറഞ്ച് അലേര്‍ട്ട് ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും കേരളാ തീരത്ത് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ഞായര്‍ മുതല്‍ ചൊവ്വ വരെ കടലില്‍ പോകുന്നത് വിലക്കി.