മാധ്യമ പ്രവർത്തകരുടെ ട്രേഡ് യൂണിയൻ സംഘടനയായ കെആർഎംയുവുമായി സഹകരിച്ചാണ് പതഞ്ജലി ഹെർബൽസ് സാനിറ്റൈസർ, മാസ്ക് അടക്കമുള്ള കോവിഡ് പ്രതിരോധ കിറ്റുകൾ വിതരണം ചെയ്തത്. കുറ്റിപ്പുറത്തെ പതഞ്ജലി ഓഫീസിൽ നടന്ന ചടങ്ങിൽ ഡോ. ജ്യോതിഷ്കുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. കെആർഎംയു ജില്ലാ പ്രസിഡന്റ്‌ പി. ആർ. ഹരികുമാർ അധ്യക്ഷനായി.

സംസ്ഥാന ട്രഷറർ ടി. പി. ആനന്ദൻ, ജില്ലാ സെക്രട്ടറി അനീഷ് ശുകപുരം, സംസ്ഥാന കമ്മിറ്റി അംഗം കുഞ്ഞിപ്പ മാണൂർ തുടങ്ങിയവർ പ്രസംഗിച്ചു. സാനിറ്റൈസർ, ഹാൻഡ് വാഷ്, എൻ-95 മാസ്‌ക്കുകൾ, സോപ്പ് തുടങ്ങിയവയാണ് കിറ്റിൽ ഉള്ളത്. ലോക്ഡൗണിലും പുറത്തിറങ്ങി ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകർക്ക് കോവിഡ് പ്രതിരോധ ഉത്പന്നങ്ങൾ കൂടുതൽ ആവശ്യമായ സാഹചര്യത്തിലാണ് മമ്മുട്ടി ഡയറക്ടറായ സ്ഥാപനം സുരക്ഷാ കിറ്റുകൾ അനുവദിച്ചത്.