ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണാഘോഷ പരിപാടികൾ 2021 ഓഗസ്റ്റ് 28ന് സെന്റ് തോമസ് സിറോ മലബാർ കത്തീഡ്രൽ ഹാളിൽ വച്ച് വൈകിട്ട് 4ന് ഓണസദ്യയോട് ആരംഭിക്കുന്നു. പ്രസ്തുത ഓണാഘോഷ പൊതുചടങ്ങിൽ അസോസിയേഷന്റെ 2021–23 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളെ സദസിനു പരിചയപ്പെടുത്തുന്ന ചടങ്ങ് ഉണ്ടായിരിക്കുന്നതാണ്.

ഓണാഘോഷപരിപാടിയിൽ വിവിധങ്ങളായ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. അസോസിയേഷന്റെ ഓണാഘോഷ പരിപാടിയിൽ ധാരാളം ആളുകൾ പങ്കെടുക്കാറുള്ളതു കൊണ്ട് എല്ലാവർക്കും സൗകര്യ പ്രദമായ ദിവസമായിട്ടാണ് ഓഗസ്റ്റ് 28 തിരഞ്ഞെടുത്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കു പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടൻ (847 477 0564), സെക്രട്ടറി ജോഷി വള്ളിക്കളം (312 685 6749), ട്രഷറർ മനോജ് അച്ചേട്ട് (224 522 2470)