ഗോഹട്ടി: അസമിലെ ഹിമന്ത ബിശ്വ ശര്‍മ സര്‍ക്കാര്‍ ഭരണത്തില്‍ ഒരു മാസം പൂര്‍ത്തിയാക്കി. കഴിഞ്ഞ മേയ് 10നാണ് ഹിമന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തില്‍ ബി.ജെ.പി സഖ്യ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയത്.

കോവിഡ് രണ്ടാം തരംഗ സമയത്ത് അധികാരത്തിലേറിയ സര്‍ക്കാര്‍, മഹാമാരിയുടെ വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കൂടാതെ, നിയമവിരുദ്ധ മയക്കുമരുന്നിനെതിരായ നിരന്തരമായ പ്രചാരണത്തിനും ഹിമാന്ത സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കി.

മാര്‍ച്ച്‌ 27 മുതല്‍ ഏപ്രില്‍ ആറു വരെ മൂന്നു ഘട്ടങ്ങളിലായി നടന്ന അസം നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സഖ്യമാണ് അധികാരത്തിലേറിയത്. 126 നിയമസഭ സീറ്റില്‍ 75 എണ്ണം നേടി തുടര്‍ഭരണം ഉറപ്പാക്കിയ ബി.ജെ.പി. നിലവിലെ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിനെ മാറ്റി ഹിമന്ത ബിശ്വ ശര്‍മയെ മുഖ്യമന്ത്രിയാക്കി.

അസം ഗണ പരിഷത്തും യുനൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറലുമാണ് ബി.ജെ.പിയുടെ സഖ്യകക്ഷികള്‍.