രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്താന്‍ കൊവിഡ് വാക്‌സിനേഷന്‍ അതിവേഗത്തിലാക്കേണ്ടത് നിര്‍ണായകമാണെന്നു ധനമന്ത്രാലയം. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നും പ്രതിമാസ സാമ്പത്തിക റിപ്പോര്‍ട്ടില്‍ ധനമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നതിനിടെയാണ് ധനമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.