കൊല്ലത്ത് കാമുകന്‍ തീകൊളുത്തിയ യുവതി മരിച്ചു. ഇളമുളയ്ക്കല്‍ സ്വദേശി ആതിര(28)യാണ് മരിച്ചത്. സോഷ്യല്‍ മീഡിയയില്‍ വിഡിയോ ചെയ്തതിന് കാമുകന്‍ ഷാനാവാസ് ആതിരയെ തീകൊളുത്തുകയായിരുന്നുവെന്നാണ് വിവരം.

നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. ഷാനാവാസിനും പൊള്ളലേറ്റിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ആതിര മരിച്ചത്.