ഇ​ടു​ക്കി: നെ​ടു​ങ്ക​ണ്ട​ത്ത് റോ​ഡ് പ​ണി​യു​ടെ മ​റ​വി​ല്‍ അ​ന​ധി​കൃ​ത​മാ​യി മ​രം മു​റി​ച്ച​തി​ല്‍ വ​നം വ​കു​പ്പ് പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി​യെ​ടു​ക്കും. ഉ​ടു​മ്ബ​ന്‍​ചോ​ല- ചി​ത്തി​ര​പു​രം റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന്‍റെ മ​റ​വി​ലാ​യി​രു​ന്നു അ​ന​ധി​കൃ​ത മ​രം മു​റി​ക്ക​ല്‍. സം​ഭ​വ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ വ​നം വ​കു​പ്പ് കേ​സെ​ടു​ത്തി​രു​ന്നു.

ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് ബി​എ​ല്‍​റാ​മി​ല്‍ റ​വ​ന്യൂ ഭൂ​മി​യി​ല്‍ നി​ന്നും 62 മ​ര​ങ്ങ​ള്‍ മു​റി​ച്ച്‌ ക​ട​ത്തി​യ​ത്. ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ​താ​ണ് റോ​ഡ് പ​ണി​യു​ടെ മ​റ​വി​ല്‍ അ​ന്‍​പ​ത് മ​ര​ങ്ങ​ള്‍ അ​നു​മ​തി​യി​ല്ലാ​തെ മു​റി​ച്ച​ത്. റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന്‍റെ മ​റ​വി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് ല​ക്ഷ​ങ്ങ​ള്‍ വി​ല​മ​തി​ക്കു​ന്ന മ​ര​ങ്ങ​ള്‍ മു​റി​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണം.

വ​നം മാ​ഫി​യ ഉ​ടുമ്പ​ന്‍​ചോ​ല​യി​ലും സ​ജീ​വ​മാ​ണെ​ന്നാ​ണ് സ​മീ​പ​കാ​ല കേ​സു​ക​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന. ഉ​ടു​മ്പ​ന്‍​ചോ​ല താ​ലൂ​ക്കി​ല്‍ ര​ണ്ടു വ​ര്‍​ഷ​ത്തി​നി​ടെ പി​ടി​കൂ​ടി​യ​ത് പ​ന്ത്ര​ളോ​ളം നി​യ​മ​വി​രു​ദ്ധ മ​രം​മു​റി​ക്കേ​സു​ക​ളാ​ണ്.