തിരുവനന്തപുരം: നിയുക്ത കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ ഉടന്‍ തന്നെ ഇന്ദിരാഭവനിലെത്തി ഔദ്യോഗിക ചുമതലയേറ്റെടുത്തേക്കും. എപ്പോള്‍ ചുമതലയേല്‍ക്കണമെന്ന് ഇന്ന് രാവിലെയോടെ തീരുമാനിക്കും.

പ്രസിഡന്റായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഔദ്യോഗിക തീരുമാനം വന്നതിന് പിന്നാലെ, കെ. സുധാകരന്‍ ഇന്നലെ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെയും മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും നേരില്‍ കണ്ട് പിന്തുണ തേടി. നിയമസഭാമന്ദിരത്തിലും അദ്ദേഹമെത്തി. ഗ്രൂപ്പ് ഭേദമെന്യേ എല്ലാ എം.എല്‍.എമാരും അദ്ദേഹത്തെ അഭിനന്ദിക്കാനെത്തി.

രാവിലെ 11.30ഓടെയാണ് കെ.പി.സി.സി ആസ്ഥാനത്തെത്തി മുല്ലപ്പള്ളിയെ കണ്ടത്. മുക്കാല്‍മണിക്കൂര്‍ നേരം ഇരുവരും ചര്‍ച്ച നടത്തി. മുല്ലപ്പള്ളി സുധാകരന് പൂര്‍ണ്ണ പിന്തുണ അറിയിച്ചു. അതിന് ശേഷമാണ് നിയമസഭയിലെത്തിയത്. ഹരിപ്പാട്ടായിരുന്ന ചെന്നിത്തല വൈകിട്ട് തിരുവനന്തപുരത്തെത്തിയ ശേഷം സുധാകരന്‍ അദ്ദേഹത്തെ വഴുതയ്ക്കാട്ടെ വസതിയില്‍ സന്ദര്‍ശിക്കുയായിരുന്നു.

സുധാകരനെ അഭിനന്ദിച്ച്‌ മന്ത്രി ഗോവിന്ദന്‍

നിയമസഭയിലെത്തിയ കെ. സുധാകരന് അഭിനന്ദനവുമായി മന്ത്രി എം.വി. ഗോവിന്ദന്‍. നിയമസഭാ മന്ദിരത്തിലെ ഒന്നാം നിലയിലുള്ള പ്രതിപക്ഷനേതാവിന്റെ ഓഫീസില്‍ സുധാകരന്‍ കോണ്‍ഗ്രസ്, യു.ഡി.എഫ് എം.എല്‍.എമാരെ കണ്ടുകൊണ്ടിരിക്കെയാണ് മന്ത്രി അവിടേക്കെത്തിയത്. എഴുന്നേറ്റെത്തിയ സുധാകരനെ ആശ്ലേഷിച്ച മന്ത്രി, ഇനിയും കാണാമെന്ന് പറഞ്ഞാണ് മടങ്ങിയത്.

ജം​ബോ​യി​ല്ല,​ ​കെ.​പി.​സി.​സി​ക്ക് 50​ ​അം​ഗ​ ​ക​മ്മി​റ്റി

​ജം​ബോ​ ​ക​മ്മി​റ്റി​ക​ളെ​ ​പാ​ടെ​ ​മാ​റ്റി​ക്കൊ​ണ്ട് ​സം​ഘ​ട​നാ​ശേ​ഷി​യു​ള്ള​വ​രെ​ ​ഉ​ള്‍​പ്പെ​ടു​ത്തി​ ​ചെ​റി​യ​ ​ക​മ്മി​റ്റി​ക്കാ​യി​രി​ക്കും​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്‍​റ് ​കെ.​ ​സു​ധാ​ക​ര​ന്‍​ ​രൂ​പം​ ​ന​ല്‍​കു​ക.​ ​കെ.​പി.​സി.​സി​ ​ഭാ​ര​വാ​ഹി​ക​ളാ​യി​ ​ഇ​പ്പോ​ള്‍​ 160​ ​പേ​രാ​ണു​ള്ള​ത്.​ ​അ​ത് 50​ ​ആ​ക്കി​ ​ചു​രു​ക്കും.​ ​ഗ്രൂ​പ്പോ,​ ​പ്രാ​യ​മോ​ ​ക​ണ​ക്കി​ലെ​ടു​ക്കാ​തെ​ ​ക​ഴി​വും​ ​പ്ര​വൃ​ത്തി​പ​രി​ച​യ​വും​ ​മാ​ത്രം​ ​മാ​ന​ദ​ണ്ഡ​മാ​ക്കും.ജം​ബോ​ ​ക​മ്മി​റ്റി​കൊ​ണ്ട് ​ഗു​ണ​മു​ണ്ടാ​യി​ല്ലെ​ന്ന​ ​അ​നു​ഭ​വ​ത്തി​ന്‍െ​റ​ ​വെ​ളി​ച്ച​ത്തി​ലാ​ണ് ​പൊ​ളി​ച്ചെ​ഴു​ത്തി​നൊ​രു​ങ്ങു​ന്ന​ത്.
പാ​ര്‍​ട്ടി​യു​ടെ​ ​പോ​ഷ​ക​ ​സം​ഘ​ട​ന​യ​ല്ല​ ​എ​ന്ന​ ​നി​ല​യി​ല്‍​ ​പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ ​എെ.​എ​ന്‍.​ടി.​യു.​സി​യെ​ ​പാ​ര്‍​ട്ടി​യു​ടെ​ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍​ ​സ​ഹ​ക​രി​പ്പി​ക്കും.​ ​പി​ന്നാ​ക്ക​ ​സ​മു​ദാ​യ​ങ്ങ​ള്‍​ക്ക് ​കോ​ണ്‍​ഗ്ര​സി​ല്‍​ ​വേ​ണ്ട​ത്ര​ ​പ​രി​ഗ​ണ​ന​ ​കി​ട്ടു​ന്നി​ല്ലെ​ന്ന​ ​യാ​ഥാ​ര്‍​ത്ഥ്യം​ ​തി​രി​ച്ച​റി​ഞ്ഞ്പ​ങ്കാ​ളി​ത്തം​ ​ഉ​റ​പ്പു​ ​വ​രു​ത്താ​നു​ള്ള​ ​ന​ട​പ​ടി​ക​ളു​ണ്ടാ​യേ​ക്കും.
കെ.​പി.​സി.​സി​ ​മു​ത​ല്‍​ ​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​യി​ല്‍​ ​വ​രെ​ ​ഈ​ ​രീ​തി​യി​ലു​ള്ള​ ​മാ​റ്റ​മു​ണ്ടാ​യേ​ക്കും.​ ​ഡി.​സി.​സി​ക​ള്‍​ ​പി​രി​ച്ച്‌ ​വി​ട്ട് ​പു​തി​യ​ ​പ്ര​സി​ഡ​ന്‍​റു​മാ​രെ​യും​ ​ക​മ്മി​റ്റി​ക​ളും​ ​കൊ​ണ്ടു​വ​രും.​ ​അ​വി​ടെ​യും​ ​ഭാ​ര​വാ​ഹി​ക​ളു​ടെ​ ​എ​ണ്ണം​ ​അ​മ്ബ​തി​ല്‍​ ​ഒ​തു​ക്കും.​ ​ഇ​പ്പോ​ള്‍​ ​നൂ​റി​ലേ​റെ​ ​സെ​ക്ര​ട്ട​റി​മാ​ര്‍​ ​വ​രെ​യു​ള​ള​ ​ഡി.​സി.​സി​ക​ളു​ണ്ട്.