കോ​വി​ഡി​ന്‍റെ ഡെ​ല്‍​റ്റ വ​ക​ഭേ​ദം വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ബാ​ധി​ക്കാന്‍ സാധ്യതയുണ്ടെന്ന് പ​ഠ​ന റിപ്പോര്‍ട്ട്. ഡ​ല്‍​ഹി എ​യിം​സ്, നാ​ഷ​ണ​ല്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ ഡി​സീ​സ് ക​ണ്‍​ട്രോ​ള്‍ (എ​ന്‍​സി​ഡി​സി) എ​ന്നീ സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ആല്‍ഫാ വകഭേദത്തേക്കാള്‍ അപകടകാരിയും അതിവേഗത്തില്‍ വ്യാപിക്കുന്നതുമാണ് ഡെല്‍റ്റാ വകഭേദം. കഴിഞ്ഞ മാസമാണ് ഡെല്‍റ്റാ വകഭേദത്തെ ആശങ്ക പടര്‍ത്തുന്ന വകഭേദമെന്ന വിഭാഗത്തിലേക്ക് ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയത്.

കൊവിഡിന്‍റെ ഡെല്‍റ്റാ വകഭേദം വ്യാപകമാവുന്നതില്‍ ആശങ്ക അറിയിച്ചിരിക്കുകയാണ് വിദഗ്ധര്‍. ഡെല്‍റ്റാ വകഭേദം ബാധിക്കുന്ന കൊവിഡ് രോഗികളില്‍ മരണനിരക്ക് അധികമാണെന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.