ബി.ജെ.പി കുഴല്‍പ്പണക്കേസില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഉല്ലാസ് ബാബുവിനെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും.
വടക്കാഞ്ചേരി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു ഉല്ലാസ് ബാബു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ധര്‍മരാജന്‍ പത്ത് കോടി രൂപ തൃശൂരില്‍ എത്തിക്കുകയും അതില്‍ ആറ് കോടിയിലധികം തുക ബിജെപിയുടെ ജില്ല നേതാക്കള്‍ക്ക് കൈമാറിയിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

അതേസമയം, കവര്‍ച്ച പണം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ധര്‍മ്മരാജന്‍ ഇന്ന് വീണ്ടും കോടതിയെ സമീപിക്കും. നേരത്തെ സമര്‍പ്പിച്ച ഹര്‍ജി ഇന്നലെ ഇരിങ്ങാലക്കുട കോടതി മടക്കിയിരുന്നു.