ഒട്ടാവ: കാനഡയില്‍ ബോട്ടില്‍ സഞ്ചരിക്കുന്നതിനിടെ കാല്‍ വഴുതി കായലില്‍ വീണ മലയാളി യുവാവ് മരിച്ചു. കലയന്താനി വെട്ടിമറ്റം ഹോളി സരസില്‍ പരേതനായ രാജന്റെ മകന്‍ ഫെലിക്‌സ് രാജനാ (41)ണ് മരിച്ചത്. ചൊവാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്.

ബോട്ടില്‍ സഞ്ചരിക്കുന്നതിനിടെ മുകള്‍ നിലയില്‍ നിന്ന് കാല്‍ വഴുതി കായലില്‍ വീഴുകയായിരുന്നു. ഭാര്യ: ജോസ്‌ന (നഴ്‌സ്). മക്കള്‍: സിയോണ, ഇവാന്‍. മേരിക്കുട്ടിയാണ് ഫെലിക്‌സിന്റെ മാതാവ്.