കൊവിഡ് നെഗറ്റീവ് ആയാലും പലരിലും മാസങ്ങളോളം രോഗലക്ഷണങ്ങളും അസ്വസ്ഥകളും തുടരുന്നതായി കാണപ്പെടാറുണ്ട്. തളർച്ചയും ബലക്കുറവുമാണ് മിക്കവരിലും പൊതുവായി കണ്ടു വരുന്നത്. അത്പോലെ തന്നെ ചിലർ കൊവിഡിൽ നിന്ന് മുക്തി നേടിയാലും വിഷാദം അവരെ പിടിപെടാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ശാശ്വതമായ പരിഹാരം തേടാത്തവരായി ഉണ്ടാകില്ല.

പരിഹാര മാര്‍ഗങ്ങള്‍

  • ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുക
  • നന്നായി നടക്കുക
  • ശരിയായ രീതിയിൽ ഉറങ്ങുകയും വിശ്രമിക്കുകയും ചെയ്യുക
  • യോഗ ശീലമാക്കുക
  • മദ്യവും പുകവലിയും പൂർണമായി ഒഴിവാക്കുക

അമിതമായി പ്രശ്നങ്ങള്‍ നേരിടുകയാണെങ്കില്‍ ഒരു വിദഗ്ധ അഭിപ്രായം തേടുന്നത് ഉത്തമമാണ്.